ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തുന്നത് ഒഴിവാക്കാന്‍ സ്ത്രീകള്‍ ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ മതി; പാമ്പുകടിയേറ്റവരെ രക്ഷിക്കാന്‍ ഈ നദിയിലെ കല്ലുകള്‍ ഉരച്ച് ചേര്‍ത്ത വെള്ളം നല്‍കിയാല്‍ മതിയെന്നും ബിജെപി അധ്യക്ഷന്‍

ഡെറാഡൂണ്‍: (www.kvartha.com 20.07.2019) ശസ്ത്രക്രിയയിലൂടെ പ്രസവം നടത്തുന്നത് ഒഴിവാക്കാന്‍ ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയന്നും പാമ്പുകടിയേറ്റവരെ രക്ഷിക്കാന്‍ ഈ നദിയിലെ കല്ലുകള്‍ ഉരച്ച് ചേര്‍ത്ത വെള്ളം നല്‍കിയാല്‍ മതിയെന്നും ബിജെപി അധ്യക്ഷനും എംപിയുമായ അജയ് ഭട്ട്. ലോക്‌സഭയില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഹോമിയോപതി ബില്‍ ഭേദഗതി ചെയ്യുന്ന ചര്‍ച്ചയ്ക്കിടെയാണ് ഭട്ട് ഈ പ്രസ്താവന നടത്തിയത്.

സ്ത്രീകള്‍ പ്രസവത്തിന് ശേഷം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഈ നദിയിലെ ജലം കുടിക്കുന്നത് അത്യുത്തമമാണെന്നും നദീജലത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.
ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് ചുരുക്കം പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നും പാമ്പുകടിയേറ്റവരെ രക്ഷിക്കാന്‍ ഈ നദിയിലെ കല്ലുകള്‍ ഉരച്ച് ചേര്‍ത്ത വെള്ളം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം ലോക്‌സഭാ എംപിമാരോടായി പറഞ്ഞു.

Dehra Dun, News, National, BJP, MPs, Lok Sabha, Women, Water, River, Doctor, Women can avoid C-sections by consuming Garud Ganga water: Uttarakhand BJP chief

എന്നാല്‍ ഭട്ടിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്ത് വരുകയും അജയ് ഭട്ടിന്റെ ഈ നിര്‍ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dehra Dun, News, National, BJP, MPs, Lok Sabha, Women, Water, River, Doctor, Women can avoid C-sections by consuming Garud Ganga water: Uttarakhand BJP chief


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?