ചന്ദനമരം ചെത്തിയെടുക്കുന്നതിനിടെ സഹോദരങ്ങള്‍ വനംവകുപ്പിന്റെ പിടിയില്‍, കൈമഴുവും വാളും കത്തികളും പിടിച്ചെടുത്തു

ചെര്‍ക്കള: (www.kasargodvartha.com 28.07.2019) ചന്ദനമരം ചെത്തിയെടുക്കുന്നതിനിടെ സഹോദരങ്ങളെ വനംവകുപ്പ് അധികൃതര്‍ അറസ്റ്റു ചെയ്തു. ചെങ്കള എര്‍മാളത്തെ ശിവകുമാര്‍ (44), സഹോദരന്‍ ബേള വിഷ്ണുമൂര്‍ത്തി നഗറിലെ രാധാകൃഷ്ണന്‍ (42) എന്നിവരെയാണ് കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 2.7 കിലോ ചന്ദനവും 700 ഗ്രാം ചന്ദനച്ചീളുകളും പിടിച്ചെടുത്തു. മരം മുറിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കൈമഴുവും വാളും കത്തികളും പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഈ സമയം ഇവര്‍ ചന്ദനമരം ചെത്തിയെടുക്കുകയായിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് ചന്ദനം ലഭിച്ചതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

സെക്ഷന്‍ ഓഫീസര്‍മാരായ എന്‍ വി സത്യന്‍, കെ ആര്‍ ബിനു, ബീറ്റ് ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ് എന്നിവരും ചന്ദനവേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cherkala, Top-Headlines, forest-range-officer, Brothers arrested with Sandal woods
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?