വീട്ടുകാര്‍ക്ക് അമ്പരപ്പ്, നാട്ടുകാര്‍ക്ക് കൗതുകം; വെറുതെ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, ഗേറ്റ് ഇടിച്ചു തുറന്നു മുന്നോട്ട് നീങ്ങി, റോഡ് കുറുകെ കടന്ന് കാനയിലേക്ക്..
കാക്കനാട്: (www.kvartha.com 07.07.2019) വീട്ടുകാര്‍ അമ്പരപ്പ് മാറാതെയിരുന്നപ്പോള്‍ ആ കാഴ്ചയില്‍ കൗതുകം തോന്നി നാട്ടുകാര്‍ നോക്കിനിന്നു. ഉണിച്ചിറയില്‍ വീടിന്റെ പോര്‍ച്ചില്‍ വെറുതെ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി. മുന്നോട്ട് നീങ്ങിയ കാര്‍ നീങ്ങി ഗേറ്റ് ഇടിച്ചു തുറന്നു. വീണ്ടും റോഡ് കുറുകെ കടന്ന് ചെന്ന കാര്‍ പിന്നീട് കാനയുടെ സ്ലാബില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം.
കാര്‍ സ്റ്റാര്‍ട്ടാകുന്നതിന്റെയും ഗേറ്റിലിടിക്കുന്നതിന്റെയും ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും കാര്‍ റോഡ് കുറുകെ കടന്നു സ്ലാബില്‍ ഇടിച്ചിരുന്നു. സംഭവത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. വാഹനത്തിരക്കേറിയ ഇടപ്പള്ളി പുക്കാട്ടുപടി റോഡാണ് കാര്‍ സ്വയം കുറുകെ കടന്നതിലാണ് നാട്ടുകാര്‍ക്ക് കൗതുകം.
പുലര്‍ച്ചെയാണ് സംഭവം നടന്നതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ അപകടമൊഴിവായി. ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. മോഷ്ടാക്കാള്‍ സ്റ്റാര്‍ട്ടാക്കിയാതാണെന്ന് സംശയിച്ചാണ് വീട്ടുകാര്‍ അമ്പരന്ന് ഓടി പുറത്തിറങ്ങി നോക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ernakulam, News, Kerala, Car accident, Road, Family, Car accident in Kakkanad
Powered by Info News For You

Comments
Post a Comment