മെഡിക്കല്‍ ചെക്കപ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു
കാസര്‍കോട് (www.evisionnews.co): പള്ളിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രവും പാക്കം കുടുംബക്ഷേമ ഉപകേന്ദ്രവും ഗ്രീന്‍സ്റ്റാര്‍ ക്ലബ് ജീലാനി നഗര്‍ മുക്കൂട് സംയുക്തമായി സൗജന്യ ആരോഗ്യ ചെക്കപ്പ് സംഘടിപ്പിച്ചു. ക്ലബ് അങ്കണത്തില്‍ നിരവധി ആളുകളെ ഷുഗറും പ്രഷറും പരിശോധിച്ച് സൗജന്യ മരുന്നുകള്‍ക്ക് വേണ്ടി കാര്‍ഡുകള്‍ നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എച്ച്.സി പള്ളിക്കര കുഞ്ഞിക്കൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനല്‍ എ.ജി, ഹനീഫ് കുന്നില്‍, എം.ബി ഷാനവാസ് സംസാരിച്ചു. അബ്ബാസ് ഹാജി മാളിഗയില്‍, കെ.ഇ അബ്ബാസ്, കെ.എം മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുള്ള, ഹംസ അല്‍ അമീന്‍, മുഹമ്മദലി, അബൂബക്കര്‍ സ്വലാത്ത്, എ. ഹസൈനാര്‍, ബഷീര്‍ മുഹമ്മദ് തായല്‍, ഷക്കീര്‍ മാളികയില്‍, ജലീല്‍, ഫായിസ്, ലത്തീഫ് മാളികയില്‍ നേതൃത്വം നല്‍കി. ഗ്രീന്‍സ്റ്റാര്‍ സഹായനിധി പ്രസിഡന്റ് മുഹമ്മദ് ഷാ സ്വാഗതവും കെ.ഇ അഫ്‌സല്‍ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment