റോഡപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ പോലീസ്; യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു
കോട്ടയം: (www.kvartha.com 03.07.2019) റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. ഇതോടെ ചികിത്സ കിട്ടാന്‍ വൈകിയ രോഗി മരിച്ചു. കോട്ടയം വെമ്പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. റോണി ജോ എന്നയാളാണ് മരിച്ചത്. പോലീസ് വാഹനം എത്തി അരമണിക്കൂറിന് ശേഷമാണ് പരിക്കേറ്റ് കിടന്ന ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായത്.
കുറവിലങ്ങാട് സ്വദേശിയായ റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും റോഡില്‍ വീണു. ഈ സമയത്താണ് തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് വന്ന ഒരു വാഹനം ഇതുവഴി കടന്നുവന്നത്. എന്നാല്‍ പരിക്കേറ്റവരെ ഈ വാഹനത്തില്‍ കയറ്റാന്‍ തയ്യാറായില്ല.
അപകടത്തില്‍ ഗുരുതരാവസ്ഥയിലായ റോണിജോയ്ക്ക് ഇതേതുടര്‍ന്ന് അരമണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നു. റോഡില്‍ കിടന്ന് രക്തം വാര്‍ന്നുപോകുന്ന അവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അതിന് തയ്യാറായില്ല. എ.ആര്‍ ക്യാമ്പിലെ കറുകച്ചാലില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു വാഹനത്തിലുള്ളവര്‍. റോണി ജോയെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police refuse to help, accident man succumbed to death by losing blood, Kottayam, News, Local-News, Accidental Death, Injured, hospital, Treatment, Allegation, Police, Vehicles, Kerala.

Powered by Info News For You

Comments
Post a Comment