ദമ്പതികള്‍ക്ക് നടുറോഡില്‍ ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം; അക്രമണം നടന്നത് വയനാട്ടില്‍ സ്ഥലം കാണാനെത്തിയവര്‍ക്ക് നേരെ, സംഭവത്തില്‍ പോലീസ് നടപടി സ്വീകരിച്ചത് യുവതിയുടെ മുഖത്തടിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചതിന് ശേഷം, കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധം ശക്തം
കല്‍പ്പറ്റ: (www.kvartha.com 23.07.2019) വയനാട് അമ്പലവയലില്‍ ദമ്പതികള്‍ നടുറോഡില്‍ ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനത്തിനിരയായി. സ്ഥലം കാണാനെത്തിയ തമിഴ്നാട് സ്വദേശികളായ ദമ്പതികളെയാണ് ഓട്ടോ ഡ്രൈവര്‍ ജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെഹ്കിലും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്.
ഭര്‍ത്താവിനെ ഓട്ടോ ഡ്രൈവറായ ജീവാനന്ദന്‍ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതോടെ യുവതിയെ കൂടി അക്രമിക്കുകയായിരുന്നു. യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തിയതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംസാരിക്കുന്നതിനിടെ 'നിനക്കും വേണോ' എന്ന് ചോദിച്ച് ജീവാനന്ദന്‍ യുവതിയുടെ മുഖത്തടിച്ചിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ്. നടപടി എടുക്കാതെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നാണ് നാട്ടുകാരുടെ ആരോപിക്കുന്നത്. എന്നാല്‍ ദമ്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നെങ്കിലും പരാതി നല്‍കാന്‍ ദമ്പതികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസ് എടുക്കാതിരുന്നത്. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Video, Media, Auto Driver, Case, Police, Wayanad, Women, Violence, Coupels, Couple beaten in middle of road in Wayanad, video goes viral

Powered by Info News For You

Comments
Post a Comment