വെള്ളത്തില്‍ മുങ്ങി മധൂര്‍ ക്ഷേത്രം

മധൂര്‍: (www.kasargodvartha.com 21.07.2019) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മധൂര്‍ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലാണ് ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വെള്ളം കയറിയത്. വെള്ളം ശ്രീകോവിലിനു സമീപം വരെയെത്തി. നമസ്‌കാര മണ്ഡപം, ദേവതാ സ്ഥാനങ്ങള്‍ തുടങ്ങിയവ വെള്ളത്തിലായി. അഞ്ചു ഭണ്ഡാരങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു.

മേല്‍ശാന്തി വി ശ്രീകൃഷ്ണ ഉപാധ്യായയും കുടുംബവും താമസിക്കുന്ന ഇല്ലത്തും വെള്ളം കയറി. അദ്ദേഹവും കുടുംബവും ഇവിടെ നിന്നു താമസം മാറി. സമീപത്തെ ബസ് സ്റ്റാന്‍ഡും പരിസരവും രാത്രിയില്‍ വെള്ളത്തിലായി. ശനിയാഴ്ച രാവിലെ നിവേദ്യ സമര്‍പണം മാത്രമാണ് ക്ഷേത്രത്തില്‍ നടന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ്, അങ്കണവാടി, കൃഷി ഭവന്‍, ഓഡിറ്റോറിയം എന്നിവിടങ്ങളിലെത്താന്‍ കടുത്ത യാത്രാദുരിതമാണുള്ളത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Temple, Madhur, water, Trending, Madhur Temple Under water
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?