ഗീത ഗോപി എംഎല്‍എക്കെതിരായ ജാതി അധിഷേപം ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി കെകെ ശൈലജ, ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നെന്ന് മന്ത്രി എ കെ ബാലന്‍, എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: (www.kvartha.com 28.07.2019) ഗീത ഗോപി എംഎല്‍എക്കെതിരായ ജാതി അധിക്ഷേപത്തില്‍ വ്യാപക പ്രതിഷേധം. എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. എംഎല്‍എ ആയിട്ടു പോലും ജാതി അധിക്ഷേപമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

News, Kerala, Youth Congress, Ministers, A.K Balan, MLA, Child, Health, Protest, Geetha Gopi MLA's Give Complaint to Police Against Youth Congress

ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് മന്ത്രി എ കെ ബാലന്‍ പറഞ്ഞത്. ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ക്കെതിരെ പൊതു സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം പരിശോധിച്ച് ഉചിത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Youth Congress, Ministers, A.K Balan, MLA, Child, Health, Protest, Geetha Gopi MLA's Give Complaint to Police Against Youth Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?