യൂണിവേഴ്‌സിറ്റി കോളജിലെ വിവാദങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു; അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണം, പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: (www.kvartha.com 16.07.2019) യൂണിവേഴ്‌സിറ്റി കോളജിലെ വിവാദ സംഭവങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. കോളജില്‍ നടന്ന സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് അവശ്യപ്പെട്ടു. അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്‍ട്ട് വേണമെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രശ്‌നങ്ങള്‍ കത്തിക്കുത്ത് വരെ എത്തിയതിലും കേസില്‍ യൂണിറ്റ് നേതാക്കള്‍ പിടിയിലാകുകയും ചെയ്തതോടെയാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുന്നത്. കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Education, SFI, Thiruvananthapuram, University, Crime, Accused, Murder Attempt, Case, Governor seek Report to Vice Chancellor of University College clash


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?