അല്‍ത്താഫിന്റെ കൊല: കത്തി കണ്ടെടുത്തു

കുമ്പള: (www.kasargodvartha.com 23.07.2019) ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കൃത്യം നിര്‍വ്വഹിക്കാനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പച്ചമ്പളയിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതികളുടെ സാന്നിധ്യത്തില്‍ കത്തി കണ്ടെടുത്ത്.

അറസ്റ്റിലായ റിയാസിനെയും മുഹമ്മദ് റഫീഖിനെയും ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുക്കാനായത്.

ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയും അല്‍ത്വാഫിന്റെ മകളുടെ ഭര്‍ത്താവുമായ ബന്തിയോട് ബേക്കൂറിലെ ഷബീര്‍ മൊയ്തീനെ (28) യും കൂട്ടുപ്രതി ഉപ്പള പെരിങ്കടിയിലെ റുമൈര്‍ എന്ന റുമൈസിനെ(20) യും അറസ്റ്റു ചെയ്തിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Murder-case, Althaf murder; Knife found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?