യാത്രക്കാര്‍ നോക്കിനില്‍ക്കെ വീട്ടമ്മയെ അപമാനിച്ചു; മദ്യലഹരിയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍

പാലാ: (www.kvartha.com 11.07.2019) മദ്യലഹരിയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ വീട്ടമ്മയെ അപമാനിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനു സമീപമുള്ള ഇടവഴിയിലൂടെ സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന വീട്ടമ്മയ്ക്ക് നേരെയായിരുന്നു അതിക്രമം. നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു അപമാനിച്ചത്.

എന്നാല്‍ യാത്രക്കാര്‍ ആരും ഇതിനോട് പ്രതികരിച്ചിരുന്നല്ല. വീട്ടമ്മ സംഭവസ്ഥലത്തു നിന്ന് പോയ ശേഷം യാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് സൂചന ലഭിച്ചു.

Kottayam, News, Kerala, Students, Crime, Police, CCTV, Molestation attempt against lady

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Students, Crime, Police, CCTV, Molestation attempt against lady


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?