മംഗളൂരു എയര്‍പോര്‍ട്ടില്‍ മണ്ണിടിച്ചിലെന്ന വാട്‌സ്ആപ്പ് പ്രചരണം വ്യാജം
മംഗളൂരു: (www.kasargodvartha.com 22.07.2019) മംഗളൂരു എയര്‍പോര്‍ട്ടില്‍ മണ്ണിടിച്ചിലെന്ന വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജമാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമുണ്ടായ മണ്ണിടിച്ചിലിന്റെയും മതിലിടിഞ്ഞുവീണതിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വര്‍ഷം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സുഗമമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. അത്തരം വ്യാജ പ്രചരണങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലാണ് മംഗളൂരു എയര്‍പോര്‍ട്ടില്‍ മണ്ണിടിച്ചിലെന്ന തരത്തില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥയറിയാതെ ജനങ്ങള്‍ ആശങ്കയിലായിരിക്കുമ്പോഴാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരിവിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ വെള്ളം കയറി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെയടക്കം പ്രവര്‍ത്തനം താറുമാറായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Social-Media, Airport, National, Reports of 'landslide' at airport false, all functions normal
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, Social-Media, Airport, National, Reports of 'landslide' at airport false, all functions normal
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment