കുറ്റിക്കോല്‍ അത്തിയടുക്കത്ത് തെരുവുവിളക്ക് സ്ഥാപിക്കണം: ബ്രദേര്‍സ് ക്ലബ്
കാസര്‍കോട് (www.evisionnews.co): മലയോരത്തെ പ്രധാന റോഡുകളിലൊന്നായ കുറ്റിക്കോല്‍ ചുള്ളിക്കര പാതയോരത്തെ അത്തിയടുക്കം ട്രാന്‍സ്‌ഫോമറിന് കീഴിലുള്ള അത്തിയടുക്കം പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് ബ്രദേര്‍സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു.
കുറ്റിക്കോല്‍- ചുള്ളിക്കര റോഡിന്റെ പ്രവൃത്തി വേഗത്തില്‍ കുറ്റമറ്റ രീതിയില്‍ തീര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം. പവിത്രന്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍, വിനോദ് കുമാര്‍, സുധീഷ് സംസാരിച്ചു. ബ്രദേര്‍സ് സെക്രട്ടറി അനീസ് അത്തിയടുക്കം സ്വാഗതവും ട്രഷറര്‍ എ.ടി ശശിധരന്‍ നന്ദിയും പറഞ്ഞു. ജനറല്‍ ബോഡി യോഗം പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: എം. പവിത്രന്‍ (പ്രസി), കെ. സുധീഷ് (വൈസ് പ്രസി), അനീസ് അത്തിയടുക്കം (സെക്ര), ഹരിവിഷ്ണു (ജോ. സെക്ര), എ.ടി ശശിധരന്‍ (ട്രഷ).
Powered by Info News For You

Comments
Post a Comment