പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പണം ആവശ്യപ്പെട്ടു; അധ്യാപകന് സസ്‌പെന്‍ഷന്‍

പനജി: (www.kasargodvartha.com 10.07.2019) പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പണം ആവശ്യപ്പെട്ട സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഗോവ പെര്‍ന്നെ സര്‍ക്കാര്‍ ഐ ടി ഐയിലെ അധ്യാപകന്‍ ഹനുമന്ത സുനഗഡിനെ (34) യാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹനുമന്ത ഒരു കുട്ടിയോട് പണം ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സന്ദേശം വെച്ച് നേരത്തെ അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിയുകയും ഇതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. മറ്റുപല കുട്ടികളോടും ഹനുമന്ത പണം ആവശ്യപ്പെട്ടിരുന്നതായാണ് വിവരം പുറത്തുവരുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, suspension, cash, Examination, Teacher suspended for asking cash from Student
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?