പ്രിന്‍സിപ്പലിന് കുഴിമാടം തീര്‍ത്തവര്‍ എം.എസ്.എഫിനെ അധ്യാപക സ്‌നേഹം പഠിപ്പിക്കണ്ട
കാഞ്ഞങ്ങാട് (www.evisionnews.co): പ്രധാനാധ്യാപികക്ക് ജീവിച്ചിരിക്കെ കുഴിമാടമം തീര്‍ത്തു റീത്തു സമര്‍പ്പിച്ച പടന്നക്കാട് നെഹ്റു കോളജിലെ എസ്എഫ്‌ഐക്കാര്‍ എംഎസ്എഫുകാരെ അധ്യാപക സ്‌നേഹം പഠിപ്പിക്കേണ്ടന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പറഞ്ഞു. എം എസ് എഫ് ജില്ലാതല കോളേജ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനത്തിന് അനുമതി തേടി നെഹ്റു കോളജിലെ പ്രധാനാധ്യാപകനെ സമീപിച്ചപ്പോള്‍ എസ്എഫ്‌ഐ ഏജന്റിനെ പോലെ പ്രതികരിക്കുകയും നേതാക്കളെ അപമാനിക്കുകയും ചെയ്തതിനെ എംഎസ്എഫ് നേതാക്കള്‍ ചോദ്യം ചെയ്തതിനെ എസ്എഫ്‌ഐ പര്‍വതീകരിച്ചു പ്രിന്‍സിപ്പലിനെ ചീത്തവിളിച്ചു എന്നുപറഞ്ഞു തെറിവിളിച്ച് പ്രകടനം നടത്തുകയായിരുന്നു.
തങ്ങള്‍ക്ക് ആധിപത്യമുള്ള കാമ്പസുകളില്‍ മറ്റാരും പ്രവൃത്തിക്കരുതെന്ന എസ്എഫ്‌ഐയുടെ തിട്ടൂരത്തെ മറികടന്നാണ് നെഹ്റു കോളജില്‍ എം.എസ്.എഫ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തത് ഇതുള്‍കൊള്ളാന്‍ പറ്റാത്തതിനാലാണ് വ്യാജ വാര്‍ത്തയുമായി വരുന്നത്. നിങ്ങള്‍ കുഴിമാടം തീര്‍ത്തപ്പോള്‍ എം.എസ്.എഫ് നേതാക്കള്‍ കോളജിലെത്തി പ്രധാനാധ്യാപികയെ ആദരിച്ചത് എസ്എഫ്‌ഐക്കാര്‍ മറക്കരുതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Powered by Info News For You
Comments
Post a Comment