ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി വഴുതി വീണത് പാളത്തിലേക്ക്; ആദ്യം പകച്ചു നിന്ന യാത്രക്കാരും റെയില്‍വേ ജീവനക്കാരും ചെയ്തത് ഇങ്ങനെ

കാഞ്ഞിരമറ്റം: (www.kvartha.com 04.07.2019) മുന്നോട്ടു നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് പാളത്തിലേക്ക് വീണ കോളജ് വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.45ന് കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. കൊല്ലം-എറണാകുളം പാസഞ്ചര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി കാഞ്ഞിരമറ്റം മുതയില്‍ ജയലക്ഷ്മി(20) പ്ലാറ്റ്‌ഫോമിലെത്തിയതും ട്രെയിനില്‍ കയറാന്‍ ശ്രമിച്ചതും.

ഇതിനിടെയാണ് വഴുതി പാളത്തിലേക്ക് വീണത്. കീമാന്‍മാര്‍ സമയോചിതമായി ഇടപെട്ടതാണ് വിദ്യാര്‍ഥിനി രക്ഷയായത്. പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലായി വീണ വിദ്യാര്‍ഥിനിയോട് തലകുനിച്ച് അനങ്ങാതെ കിടക്കാന്‍ റെയില്‍വേ കീമാന്‍മാര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ഒരു ബോഗി മുന്നോട്ട് നീങ്ങിയിരുന്നു.

Ernakulam, News, Kerala, Student, Railway, Train, Escaped, hospital, Treatment, Kanjiramattom Railway station incident

ട്രെയിനിന്റെ മധ്യഭാഗത്താണു വിദ്യാര്‍ഥി വീണത്. ഉടന്‍ ട്രെയിനടിയില്‍ നിന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പാളത്തിന്റെ എതിര്‍വശത്തുകൂടി പെണ്‍കുട്ടിയെ പുറത്തേക്കെടുത്തു. തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. സംഭവത്തില്‍ താടിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ernakulam, News, Kerala, Student, Railway, Train, Escaped, hospital, Treatment, Kanjiramattom Railway station incident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?