ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജാവ് ഛേത്രി തന്നെ; രാജ്യത്തെ മികച്ച താരമായി ആറാം തവണയും തിരഞ്ഞെടുത്തു, വനിതാ ഫുട്ബോളര്‍ ആശാലത ദേവി, യുവ ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരം സഹലിന്

മുംബൈ: (www.kvartha.com 10.07.2019) ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജാവ് ഛേത്രി തന്നെ. രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി സുനില്‍ ഛേത്രിയെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ത്യയിലെ മികച്ച യുവ ഫുട്ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സഹല്‍ അബ്ദുല്‍ സമദിനാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ സഹല്‍ കണ്ണൂര്‍ സ്വദേശിയാണ്.ഐഎസ്എലില്‍ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും നേരത്തെ ഇദ്ദേഹം നേടിയിരുന്നു.


ഇന്ത്യയിലെ മികച്ച താരമായി ആറാം തവണയാണ് സുനില്‍ ഛേത്രി തിരഞ്ഞെടുക്കപ്പെടുന്നത്. ബംഗളൂരു എഫ്സിക്കായും ദേശീയ ടീമിനായും പുറത്തെടുത്ത പ്രകടനമാണ് ഛേത്രിയെ രാജ്യത്തെ മികച്ച താരമാക്കിയത്. ആശാലത ദേവിയെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു.

കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണില്‍ നടത്തിയ അത്ഭുത പ്രകടനങ്ങളാണ് സഹലിനെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തില്‍ എത്തിച്ചത്. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനായും ഇന്ത്യന്‍ സീനിയര്‍ ടീമിനായും ഈ സീസണില്‍ സഹല്‍ കളിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Sports, Football, Award, Player, Kannur, Women, Sunil Chhetri named AIFF Player of the Year for a record 6th time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?