മദ്യപാനികളുടെ ശല്യം രൂക്ഷം; ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യഷാപ്പിന് സമീപത്തെ കടകള്‍ തുറക്കാന്‍ പറ്റാതെ ദുരിതത്തിലായി ഉടമകള്‍, മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 02.07.2019) മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായതോടെ ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യഷാപ്പിന് സമീപത്തെ കടകള്‍ തുറക്കാന്‍ പറ്റാതെ ദുരിതത്തിലായിരിക്കുകയാണെന്ന് ഉടമകളുടെ പരാതി. ബാങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പിന് സമീപത്തെ നിരവധി കടകളാണ് അടഞ്ഞുകിടക്കുന്നത്. പ്രവാസികള്‍ ഉടമകളായിട്ടുള്ള ഈ കടമുറികള്‍ സമീപത്ത് മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ വാടകയ്ക്ക് നല്‍കാനാവുന്നില്ലെന്നാണ് പരാതി.

എത്രയും പെട്ടെന്ന് മദ്യഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് പ്രവാസി ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഒഴിവ് വന്ന ഭാരവാഹി സ്ഥാനത്തേക്ക് ഹമീദ് ചേരങ്കൈയെ ട്രഷററായും, അമാനുല്ല പള്ളിക്കാലിനെ ജോയിന്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി യു അബ്ദുല്ല, ഗഫൂര്‍ തളങ്കര, ഹമീദ് ചേരങ്കൈ, ഷാഫി അണങ്കൂര്‍, മുഹമ്മദ് ഗസ്സാലി, മുനീര്‍ അടുക്കത്ത്ബയല്‍, ഷരീഫ്, അസ്ലം അടുക്കത്ത്ബയല്‍, അബ്ദുര്‍ റഹ് മാന്‍ കടവത്ത്, അബ്ദുല്ല കെ എ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ അടുക്കത്ത്ബയല്‍ സ്വാഗതവും അമാനുല്ല പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Liquor, Complaint against Liquor shop
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?