ഒരു അക്രമത്തിന്റെ പേരില്‍ എല്ലാവരും എസ്.എഫ്.ഐയുടെ ചോര കുടിക്കുകയാണ്: എം. സ്വരാജ് എം.എല്‍.എ
കേരളം (www.evisionnnews.co): തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ ഒരു കുഴിവെട്ടി അതില്‍ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷമെന്നും ഇപ്പോള്‍ തന്നെ എസ്.എഫ്.ഐയെ കൊല്ലണമെന്ന നിലപാടിലാണ് അവരെന്നും എം.സ്വരാജ്.
ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷിക്കുന്നതെന്നും അക്രമങ്ങള്‍ ഇല്ലാതാക്കുകയല്ല, മറിച്ച് എസ്.എഫ്.ഐയുടെ ചോര കുടിക്കുകയാണ് ഈ കൂട്ടരുടെ ലക്ഷ്യമെന്നും സ്വരാജ് പറയുന്നു. ഈ ദുഷ്ടലാക്കിന്റെ മുന്നില്‍ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച്, നട്ടെല്ലു വളച്ച്, മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവര്‍ക്ക് എസ്.എഫ്.ഐയെ അറിയില്ല. കേരളീയ കലാലയങ്ങളുടെ സമരസാന്ദ്ര ചരിത്രവും ഓര്‍മയുണ്ടാവില്ലെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
Powered by Info News For You

Comments
Post a Comment