ഓട്ടോറിക്ഷയില്‍ മറന്നുവെച്ച സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ച് ഡ്രൈവറുടെ സത്യസന്ധത
അസ്ലം മാവിലെ
കാസര്‍കോട്: (www.kasargodvartha.com 29.07.2019) ഓട്ടോറിക്ഷയില്‍ മറന്നുവെച്ച സ്വര്‍ണവും പണവുമടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ച് ഡ്രൈവറുടെ സത്യസന്ധത. പട്‌ള സ്വദേശി ഷറഫുദ്ദീനാണ് തന്റെ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച ബാഗ് ഉടമയ്ക്ക് തിരിച്ചേല്‍പിച്ചത്. ഞായറാഴ്ച രാവിലെയാണ് തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് പോകാനെന്ന് പറഞ്ഞ് ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുര്‍ റഹ് മാന്റെ കുടുംബം ഷറഫുദ്ദീന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഇവരെ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഷറഫുദ്ദീന്‍ മടങ്ങി.
ഇതിനു പിന്നാലെയാണ് ബാഗ് നഷ്ടപ്പെട്ടതായി വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ബാഗ് നഷ്ടപ്പെട്ട വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സംഭവം അറിഞ്ഞ ഷറഫുദ്ദീന്‍ ഓട്ടോറിക്ഷ പരിശോധിക്കുകയും ബാഗ് കണ്ടെത്തി ഉടമയെ തിരിച്ചേല്‍പിക്കുകയുമായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസിന്റെ സാന്നിധ്യത്തില്‍ ബാഗ് ഉടമയ്ക്ക് കൈമാറി. ഷറഫുദ്ദീന്റെ സത്യസന്ധതയ്ക്ക് സോഷ്യല്‍ മീഡിയയിലും മറ്റും അഭിനന്ദനപ്രവാഹമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Patla, gold, Auto-rickshaw, Bag found in Auto Rickshaw returns to owner by Driver
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment