യെദ്യൂരപ്പയ്ക്ക് ഇത് മധുര പ്രതികാരം; സത്യപ്രതിജ്ഞ വൈകിട്ട് ആറുമണിക്ക്; ഗവര്‍ണര്‍ അനുമതി നല്‍കി
ബംഗളൂരു: (www.kvartha.com 26.07.2019) കഴിഞ്ഞതവണ വെറും 48 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയ്ക്ക് ഇത് മധുര പ്രതികാരം. കഴിഞ്ഞ മേയിലാണ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ യെദ്യൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടി വന്നത്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ വാജുഭായ് വാല അദ്ദേഹത്തെ ക്ഷണിച്ചതായാണ് വിവരം.
ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകുവാന്‍ യദ്യൂരപ്പ തയ്യാറെടുക്കുന്നത്. വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ഗവര്‍ണറെ കാണാന്‍ യദ്യൂരപ്പ രാജ്ഭവനില്‍ എത്തി.
താന്‍ രാവിലെ 10 മണിക്ക് ഗവര്‍ണറെ കാണാന്‍ പോകുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും അതിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങുകള്‍ വെള്ളിയാഴ്ച തന്നെ നടത്താന്‍ അഭ്യര്‍ത്ഥിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ജെഡിഎസ് കൂട്ടുകക്ഷിയിലുണ്ടായിരുന്ന കുമാരസ്വാമി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് മൂന്നാം ദിവസമാണ് മന്ത്രിസഭാ നിര്‍മാണമെന്ന ആവശ്യവുമായി യദ്യൂരപ്പ മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയേയും കാണാന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ എത്തിയിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് കേന്ദ്ര നേതൃത്വം അനുമതി നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ യദ്യൂരപ്പയുടെ നീക്കം. ബിജെപി ബൈലോ പ്രകാരം 76 കഴിഞ്ഞ യദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്തുന്നതിനുള്ള അവസാന അവസരമാകും ഇത്. ശക്തമായ പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രം മന്ത്രിസഭ രൂപീകരിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
വിമതരില്‍ മൂന്ന് പേരെ വ്യാഴാഴ്ച സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവരുടെ തീരുമാനമാണ് വൈകുന്നത്. വിമത കോണ്‍ഗ്രസ് എം. എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമന്തല്ലി, സ്വതന്ത്രന്‍ ആര്‍.ശങ്കര്‍ എന്നിവര്‍ക്കാണ് അയോഗ്യത കല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
15 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്തതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി. ജെ. പി അവകാശവാദം ഉന്നയിക്കാത്തതെന്നാണ് വ്യാഴാഴ്ച വരെ പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നത്. വിമതരെ അയോഗ്യരാക്കുന്ന നടപടികളില്‍ തീര്‍പ്പാകുന്നത് വരെ നിയമസഭ സസ്‌പെന്‍ഡ് ചെയ്തു നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും, കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്നായിരുന്നു വിശദീകരണം.
വിമതരുടെ രാജി സ്വീകരിക്കാനായാലും തള്ളാനായാലും സ്പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും ഗവര്‍ണര്‍ വാജുഭായ് വാല രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്‌തേക്കാമെന്നും വ്യാഴാഴ്ച വൈകുന്നേരവും ബി.ജെ.പി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയായിരുന്നു.
അതേസമയം, രാജിസമര്‍പ്പിച്ച വിമതരെ തിരിച്ചുകൊണ്ടുവന്ന് കര്‍ണാടകയില്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിസമര്‍പ്പിച്ച മൂന്ന് എം.എല്‍.എമാരെ മാത്രം സ്പീക്കര്‍ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബൈ ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്തു നല്‍കിയിട്ടുണ്ട്. നാല് പേര്‍ക്കെതിരെ നടപടിയെടുത്താല്‍ ബാക്കിയുള്ളവര്‍ തിരിച്ചുവന്നേക്കുമെന്നാണ് കോണ്‍ഗ്രസും ദളും കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP's BS Yeddyurappa To Take Oath At 6 pm As Karnataka Chief Minister, Bangalore, News, Politics, Chief Minister, Governor, Resignation, National, Trending.

Powered by Info News For You

Comments
Post a Comment