ബൈക്കിലെത്തിയ മുഖംമറച്ച യുവാവ് ലോട്ടറി വില്‍പനക്കാരന്റെ പണം കവര്‍ന്ന് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2019) ബൈക്കിലെത്തിയ മുഖംമറച്ച യുവാവ് ലോട്ടറി വില്‍പനക്കാരന്റെ പണം കവര്‍ന്ന് രക്ഷപ്പെട്ടു. പുതിയ കോട്ട സ്മൃതി മണ്ഡപത്തിന് സമീപം വെച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ലോട്ടറി വില്‍പനക്കാരനായ തൃക്കരിപ്പൂര്‍ സ്വദേശി ഗണേശന്റെ പണവും ലോട്ടറിയുമാണ് നഷ്ടപ്പെട്ടത്.

നടന്നുപോയി ലോട്ടറി വില്‍പന നടത്തുകയായിരുന്നു ഗണേശന്‍. ഇതിനിടെയാണ് ബൈക്കില്‍ തൂവാല കൊണ്ട് മുഖം മറച്ച് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് എത്തിയത്. തുടര്‍ന്ന് ലോട്ടറി ആവശ്യപ്പെട്ടു. ലോട്ടറി എടുത്തുകൊടുക്കുന്നതിനിടെയാണ് ഗണേശന്റെ കൈയ്യിലുണ്ടായിരുന്ന ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതികളെ തടഞ്ഞു നിര്‍ത്തി ബാഗ് തട്ടിയെടുത്ത സംഭവവുമുണ്ടായിരുന്നു. ബൈക്കിലെത്തിയ യുവാവാണ് അന്നും ബാഗ് തട്ടിപ്പറിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പോലീസ് പട്രോളിംഗ് ഈ ഭാഗത്ത് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Kanhangad, Lottery, Lottery seller attacked and looted money by Bike rider
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?