ഫസല്‍ ഗഫൂറിന്റെ നിലപാടിനെതിരെ പ്രതിഷേധം; എം ഇ എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും ട്രഷററും രാജിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2019) ഇസ്ലാമിക മതപരമായ വിഷയങ്ങളില്‍ പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ സ്വന്തം അഭിപ്രായങ്ങളും വീക്ഷണവും അവതരിപ്പിച്ച് കൊണ്ട് എം ഇ എസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്ന കാരണം പറഞ്ഞ് എം ഇ എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ ഹമീദ് ഹാജി എന്നിവര്‍ തല്‍സ്ഥാനം രാജിവെച്ചു.

മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ പണ്ഡിതന്മാരുണ്ട്. അവരാണ് ശരീഅത്ത് പോലുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ആധികാരികമായി അര്‍ഹതയുള്ളവര്‍. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന എം ഇ എസ് അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് വിവാദമുണ്ടാക്കുന്നത് പൊതു സമൂഹത്തില്‍ ആദരണീയരായ മത പണ്ഡിതന്മാരെക്കുറിച്ച് അവമതിപ്പുണ്ടാക്കുവാന്‍ മാത്രമെ ഉപകരിക്കുകയുളളൂവെന്നും മുഹമ്മദ് കുഞ്ഞിയും ഹമീദ് ഹാജിയും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Protest, Protest against Fasal Gafoor; MES Kasaragod District General Secretary and Treasurer resigned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?