പ്രതിസന്ധിയൊഴിയാതെ കര്‍ണാടകം: ആറുമണിക്കകം വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍


ബംഗ്ലൂര്‍ (www.evisionnews.co): കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല. വൈകിട്ട് നാലുമണിക്കുള്ളില്‍ വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ആറു മണിക്കകം വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പറഞ്ഞു. ഇന്നലെ അര്‍ധരാത്രി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. പക്ഷേ പ്രതിഷേധം ശക്തമായതോടെ സഭ പിരിയുകയായിരുന്നു.

സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ജെ.ഡി.എസിന്റെ നിലപാട്. വിമത എം.എല്‍.എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതിനാലാണിത്. കൂടാതെ തങ്ങള്‍ക്കെതിരായ അയോഗ്യതാ ശുപാര്‍ശയില്‍ വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു കത്തു നല്‍കി. നേരിട്ട് ഹാജരാകാന്‍ ഒരുമാസം സമയം വേണമെന്നാണ് ഇവരുടെ ആവശ്യം. 

അതിനിടെ തന്റെ പേരില്‍ വ്യാജ രാജിക്കത്ത് പ്രചരിക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ശ്രദ്ധയില്‍പ്പെടുത്തി. പ്രചരിക്കുന്ന വ്യാജ രാജിക്കത്തിന്റെ കോപ്പി നിയമസഭയില്‍ ഉയര്‍ത്തികാട്ടിയായിരുന്നു കുമാരസ്വാമിയുടെ ആരോപണം. താന്‍ രാജിവെച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?