നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; അറസ്റ്റിനിടെ എസ് ഐ കുഴഞ്ഞുവീണു; കൂടുതല്‍ അറസ്റ്റിന് സാധ്യത

പീരുമേട്: (www.kvartha.com 03.07.2019) നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ചിട്ടി തട്ടിപ്പ് കേസ് പ്രതി രാജ് കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ രണ്ടു പോലീസുകാരെ അറസ്റ്റു ചെയ്തു. മുന്‍ നെടുങ്കണ്ടം എസ്‌ഐ കെ.എ. സാബു, സിപിഒ സജീവ് ഉള്‍പ്പെടെയുള്ളവരെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച രാത്രിയാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം നടന്ന് 12 ദിവസമായിട്ടും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് അറസ്റ്റ്.

Kumar custody death: Crime Branch arrests two policemen, News, Trending, Custody, Police, Murder, Arrested, Crime, Criminal Case, Kerala

അതേസമയം, അറസ്റ്റിനിടെ എസ്.ഐ സാബു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പോലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പോലീസുകാരെ പ്രകോപിപ്പിച്ചത്.

ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പോലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്. ആരോപണ വിധേയരായ പോലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

രാജ്കുമാറിനെ മര്‍ദിച്ച 12 മുതല്‍ 16 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് സമര്‍പ്പിക്കും.

റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മൂന്നാംമുറയ്ക്ക് ഇരയാക്കിയെന്ന് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകളില്‍ നാലെണ്ണമെങ്കിലും കസ്റ്റഡിയില്‍ പോലീസ് മര്‍ദനം മൂലമുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kumar custody death: Crime Branch arrests two policemen, News, Trending, Custody, Police, Murder, Arrested, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?