വീണ്ടും പനിമരണം: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുവയസുകാരി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.07.2019) ജില്ലയില്‍ വീണ്ടും പനിമരണം. ശനിയാഴ്ച രാവിലെ എട്ടുവയസുകാരിയാണ് പനി ബാധിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഋഷികയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും ശനിയാഴ്ച രാവിലെ പനി മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തുകയും ഡോക്ടര്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

തമിഴ്‌നാട് സ്വദേശികളായ രാജന്റെയും മണിമാലയുടെയും മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, Kanhangad, Kasaragod, News, Death, Fever, Girl, Fever death: 8 year old girl dies.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?