അമ്മ പോയതറിയാതെ മുഖം കൊണ്ടുരുമ്മിയും തലക്കൊണ്ട് തൊട്ടുവിളിച്ചും ഉണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്;ഹൃദയ ഭേദകമായ വീഡിയോ കാണാം;

കേപ് ടൗണ്‍: (www.kvartha.com 03.07.2019) അമ്മ പോയതറിയാതെ മുഖം കൊണ്ടുരുമ്മിയും തലക്കൊണ്ട് തൊട്ടുവിളിച്ചും ഉണര്‍ത്താന്‍ ശ്രമിച്ച് കുഞ്ഞ്. ചത്ത അമ്മ കാണ്ടാമൃഗത്തിനെ മുഖം കൊണ്ടുരുമ്മിയും തലക്കൊണ്ട് തൊട്ട് വിളിച്ചും ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞു കാണ്ടാമൃഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആ കുഞ്ഞ് അറിയുന്നില്ല, തന്നെ ഇത്രനേരം പാലൂട്ടിയ, ഒപ്പം കൊണ്ടു നടന്ന അമ്മ ഇനിയില്ലെന്ന്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന കാണ്ടാമൃഗ വേട്ടയുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വീഡിയോ ഹൃദയമുള്ളവരുടെ കണ്ണുനീര്‍ പൊടിക്കുന്നതാണ്. ഇന്ത്യന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് വീണ്ടും ഈ വീഡിയോ ചര്‍ച്ചാ വിഷയമായത്.

Baby rhino tries to wake its dead mother killed by poachers. Watch heartbreaking video, News, Video, Social Network, Twitter, World

അമ്മ കാണ്ടാമൃഗത്തിന്റെ മരണം പ്രകൃതിയുടെ അനിവാര്യതയായിരുന്നില്ല. അത് മനുഷ്യന്റെ ആര്‍ത്തിയുടെ ഇരമാത്രമായിരുന്നു. കൊമ്പിനു വേണ്ടിയാണ് വേട്ടക്കാര്‍ ആ കാണ്ടാമൃഗത്തിനെ കൊന്നത്. ദക്ഷിണാഫ്രിക്കയിലെ നൂറ് കണക്കിന് റൈനോ വേട്ടയിലൊരു ഇരമാത്രമായിരുന്നു ആ കാണ്ടാമൃഗമെങ്കിലും കുഞ്ഞിന്റെ സാന്നിധ്യമാണ് വീഡിയോ ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണം. തന്റെ എല്ലാമായിരുന്ന അമ്മ ചത്തതറിയാതെ വിളിച്ചുണര്‍ത്താനും പാലുകുടിക്കാനും ശ്രമിക്കുകയാണ് കുഞ്ഞു കാണ്ടാമൃഗം.

'വേട്ടയുടെ നേര്‍ചിത്രം. വേട്ടക്കാര്‍ കൊന്ന അമ്മ കാണ്ടാമൃഗത്തിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയാണ് കുഞ്ഞു കാണ്ടാമൃഗം. ഹൃദയഭേദകവും കണ്ണു തുറപ്പിക്കുന്നതും' എന്ന അടിക്കുറിപ്പോടെയാണ് പര്‍വീണ്‍ വീഡിയോ ട്വീറ്റ് ചെയ്തത്. 37,000ത്തിലധികം ആളുകളാണ് ഒരു ദിവസത്തിനിടെ ഈ വീഡിയോ കണ്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Baby rhino tries to wake its dead mother killed by poachers. Watch heartbreaking video, News, Video, Social Network, Twitter, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?