ബാറ്ററിയുടെ ഗ്യാരന്റിയെ ചൊല്ലി തര്‍ക്കം; മൊബൈല്‍ കടയില്‍ കയറി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി

കുമ്പള: (www.kasargodvartha.com 28.07.2019) മൊബൈല്‍ കടയില്‍ കയറി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദിച്ചതായി പരാതി. പരിക്കേറ്റ പെര്‍വാഡ് കോട്ടയിലെ മന്‍സൂറിനെ (28) കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളയിലെ മൊബൈല്‍ കടയിലെ ജീവനക്കാരനാണ് മന്‍സൂര്‍. മൊബൈല്‍ ബാറ്ററിയുടെ ഗ്യാരന്റിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് മന്‍സൂര്‍ പരാതിപ്പെട്ടു.

മര്‍ദനത്തില്‍ മുഖത്തും പുറത്തുമാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് കുമ്പള പോലീസ് അന്വേഷണം നടത്തിവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Crime, Top-Headlines, Mobile shop employee assaulted by Gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?