ബ്രിട്ടന് ഇറാന്റെ മുന്നറിയിപ്പ്; നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുക്കും

ലണ്ടന്‍/ടെഹ്‌റാന്‍: (www.kvartha.com 06.07.2019) ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്. എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേഷ്ടകന്മാരില്‍ ഒരാളായ മൊഹ്സെന്‍ റെസായി പറഞ്ഞു.

വ്യാഴാഴ്ചയാണ് സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയന്‍ കപ്പലായ ഗ്രേസ് 1 (സൂപ്പര്‍ ടാങ്കര്‍), ഗിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാന്‍ഡോകളും ചേര്‍ന്ന് പിടിച്ചെടുത്തത്. കപ്പല്‍ 14 ദിവസത്തേയ്ക്കു തടഞ്ഞുവയ്ക്കാന്‍ ഗിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിടുകയും ചെയ്തു. അതേസമയം യൂറോപ്യന്‍ യൂണിയന്റെ ഉപരോധചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. യുറോപ്യന്‍ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ.

Tehran official threatens to seize British oil tanker if Iranian ship not freed, London, News, Warning, America, Iran, Spain, World, Ship

എന്നാല്‍ യുഎസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് ബ്രിട്ടന്റെ നടപടിയെന്നു ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കപ്പല്‍ പിടിച്ചെടുത്തതില്‍ യുഎസ് ഇടപെടല്‍ ഉണ്ടെന്നു സംശയിക്കുന്നതായി സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസപ് ബോറലും പറഞ്ഞു. ഗിബ്രാള്‍ട്ടറില്‍ ബ്രിട്ടനുള്ള അവകാശം സ്‌പെയിന്‍ അംഗീകരിക്കുന്നില്ല. ഇതിനെത്തുടര്‍ന്നാണ് അവരുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികരണം പുറത്തുവന്നത്. എന്നാല്‍ ആരോപണം അസംബന്ധമാണെന്നു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

സംഭവത്തോടു വൈറ്റ് ഹൗസ് പ്രതികരിച്ചത് 'സന്തോഷകരമായ വാര്‍ത്ത' എന്നാണ്. നിയമവിരുദ്ധ വ്യാപാരത്തിലൂടെ ലാഭം നേടുന്നതില്‍ നിന്ന് ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങളെ പ്രതിരോധിക്കുന്നത് യുഎസും സഖ്യകക്ഷികളും തുടരുമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tehran official threatens to seize British oil tanker if Iranian ship not freed, London, News, Warning, America, Iran, Spain, World, Ship.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?