ഹോംവര്‍ക്ക് ചെയ്യാത്തതിനെ ചോദ്യം ചെയ്തു; ബാഗില്‍ ഒളിപ്പിച്ച കറിക്കത്തികൊണ്ട് അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിപരിക്കേല്‍പ്പിച്ചു; വീട്ടില്‍ ശാന്ത സ്വഭാവക്കാരനായ മകന്റെ പ്രവര്‍ത്തിയില്‍ ഞെട്ടി രക്ഷിതാക്കള്‍
സോനേപാത്ത്: (www.kvartha.com 09.07.2019) ഹോംവര്‍ക്ക് ചെയ്യാത്തതിനെ ചോദ്യം ചെയ്ത അധ്യാപികയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കറിക്കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ സോനേപാത്തിലുള്ള ബിഹാന്‍ ഗ്രാമത്തിലാണ് സംഭവം. മുകേഷ് കുമാരി(45)ക്കാണ് പരിക്കേറ്റത്. ഹോംവര്‍ക്ക് ചെയ്യാത്തതിനെ ചോദ്യം ചെയ്ത അധ്യാപികയ്ക്ക് നേരെ വിദ്യാര്‍ത്ഥി ബാഗില്‍ ഒളിപ്പിച്ചുവച്ചിരുന്ന കറിക്കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു.
സംഭവത്തിനിടെ വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണ് അധ്യാപിക. പെട്ടെന്ന് ദേഷ്യം വരുന്ന ഈ വിദ്യാര്‍ത്ഥി പതിവായി അധ്യാപകരുമായി വഴക്കിടാറുണ്ടെന്നാണ് സ്‌കൂളിലെ മറ്റു അധ്യാപകര്‍ പറഞ്ഞത്. എന്നാല്‍ വീട്ടില്‍ ശാന്ത സ്വഭാവക്കാരാനാണ് മകനെന്ന് സംഭവത്തില്‍ ഞെട്ടല്‍ മാറാതെ രക്ഷിതാക്കള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Teacher, Student, Injured, hospital, Parents, Teachers, Knife, Crime, Asked for homework, Class 11 student whisks out kitchen knife, stabs teacher

Powered by Info News For You

Comments
Post a Comment