ഫുള്‍ജാര്‍ സോഡ തരംഗം ചെന്നൈയിലും; തുടക്കമിട്ടത് കാസര്‍കോട്ടുകാരന്‍, ഫുള്‍ജാര്‍ നുരഞ്ഞ കടകളിലെല്ലാം പൂരത്തിരക്ക്
ചെന്നൈ: (www.kvartha.com 04.07.2019) ജനഹൃദയങ്ങള്‍ കീഴടക്കിയ ഫുള്‍ജാര്‍ സോഡ ഇപ്പോള്‍ ചെന്നൈയിലും തരംഗമായിരിക്കുകയാണ്. ഫുള്‍ജാര്‍ നുരഞ്ഞു പൊങ്ങിയ കടകളിലെല്ലാം ഇപ്പോള്‍ പൂരത്തിരക്കിന്റെ ബഹളവും. ഇവിടങ്ങളില്‍ സോഡ വരി നിന്നു വാങ്ങേണ്ട അവസ്ഥയിലെത്തിയെന്ന് ഫുള്‍ജാര്‍ പ്രേമികള്‍ പറയുന്നു. എന്നാല്‍ ഇതിനെല്ലാം തുടക്കമിട്ടത് ഒരു തുടക്കമിട്ടത് കാസര്‍കോട് സ്വദേശിയാണ്. പോരൂര്‍ രാമചന്ദ്രാ കോളജിനു സമീപത്തു മുജീബ് റഹ്മാന്‍ നടത്തുന്ന ദേശി കപ്പ കടയിലാണ് ആദ്യം ഫുല്‍ജാര്‍ എത്തിയത്. ഇവിടെ ലഭിക്കുന്ന പാനീയങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ ഫുള്‍ജാറെണെന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ എവിടെ വില്‍പനയ്ക്കു വച്ചാലും സൂപ്പര്‍ഹിറ്റാണെന്നും മുജീബ് പറയുന്നു.
മലയാളികള്‍ സ്ഥിരമായി ആവശ്യപ്പെട്ടതോടെയാണ് മുജീബ് ഫുള്‍ജാര്‍ വില്‍പന തുടങ്ങിയത്. ഇതോടെ കടയില്‍ നല്ല തിരക്കായെന്നും തേടി പിടിച്ച് ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ ഇവിടെയെത്തുന്നുണ്ടെന്നും മുജീബ് പറഞ്ഞു. വീഡിയോ മൊബൈലില്‍ പകര്‍ത്താനും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനും കടകള്‍ക്ക് മുന്നില്‍ മത്സരമാണിപ്പോള്‍. അണ്ണാനഗര്‍ മെയിന്‍ റോഡിലെ ഫുഡ് സ്ട്രീറ്റ്, ബസന്ത് നഗര്‍, അഡയാര്‍ എന്നിവിടങ്ങളിലെ ജൂസ് ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഫുള്‍ജാര്‍ വരവറിയിച്ചിട്ടുണ്ട്.
ഇഞ്ചി, നാരങ്ങാനീര്, മുളക്, കസ്‌കസ്, പുതിനയില എന്നിവ ചേര്‍ത്ത മിശ്രിതം തയ്യാറാക്കും, ശേഷം ഇവ നിറച്ച ചെറിയ ഗ്ലാസ്, സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് ഇട്ട ശേഷം ഒറ്റ വലിക്ക് കുടിക്കും, ഇതാണു ഫുള്‍ജാര്‍ കുടിക്കേണ്ട രീതി. എരിവ് താല്‍പര്യമില്ലാത്തവര്‍ക്ക് പിസ്ത, ബ്ലൂ ലെമണ്‍, മിന്റ് എന്നീ ഫ്‌ളേവറുകളിലും സോഡ ലഭിക്കും. 50 മുതല്‍ 70 രൂപ വരെയാണു വില. മലബാറിലെ നോമ്പുതുറ വിഭവമായിരുന്ന ഫുല്‍ജാര്‍ സോഡ, സര്‍ബത്ത് കച്ചവടക്കാര്‍ ഏറ്റെടുത്തതോടെയാണു തരംഗമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Trending, kasaragod, shop, chennai, Malayalees, Kerala, Full Jar Soda Beats in Chennai

Powered by Info News For You

Comments
Post a Comment