യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്: പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഒളിവില്‍
തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴുപ്രതികളും ഒളിവിലാണ്. ഇവരുടെ വീടുകളില്‍ പോലീസ് എത്തിയെങ്കിലും കണ്ടുകിട്ടിയിട്ടില്ല. ബന്ധുവീടുകളിലെ പരിശോധനയിലും ഇവരെ കണ്ടെത്താനായില്ല. പ്രതികള്‍ കീഴടങ്ങാനിടയില്ലെന്ന് പൊലീസ് പറഞ്ഞു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇവരെ സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഇന്നലെ കോളജിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
Powered by Info News For You

Comments
Post a Comment