യൂണിവേഴ്‌സിറ്റി കോളജില്‍ പോലീസ് തുടരേണ്ടതില്ലെന്ന് എസ്എഫ്‌ഐയും മന്ത്രി കടകംപള്ളി സുരേന്ദ്രനും; പ്രിന്‍സിപ്പാള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, ഇനി കോളജിനുള്ളില്‍ കയറേണ്ടെന്ന് പോലീസുകാര്‍ക്ക് അറിയിപ്പും
തിരുവനന്തപുരം: (www.kvartha.com 27.07.2019) യൂണിവേഴ്‌സിറ്റി കോളജില്‍ പോലീസ് തുടരേണ്ടതില്ലെന്ന് എസ്എഫ്‌ഐയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടതിന് പിന്നാലെ നടപടിയും. കോളജില്‍ തുടരേണ്ടെന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ അറിയിപ്പ് ലഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടന്ന പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കോളജ് പ്രിന്‍സിപ്പാള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.
അഞ്ച് പോലീസുകാരായിരുന്നു കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അക്രമത്തെ തുടര്‍ന്ന് ക്യാമ്പസ് ഒരാഴ്ച അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച കോളജ് തുറന്നതിന് ശേഷവും പോലീസ് കാവലും പിക്കറ്റിംഗും തുടരുകയും ചെയ്തിരുന്നു. ഇതോടെ ക്യാംപസില്‍ നിന്ന് പോലീസ് പുറത്തുപോകണമെന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, University, Police, SFI, Minister, Violence, Principal, Student Union and minister against Police security in University collage

Powered by Info News For You

Comments
Post a Comment