ആര്‍എസ്എസ് ചരിത്രം ഇനി പഠന വിഷയവും; നാഗ്പൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ 'ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ ആര്‍ എസ് എസിനുള്ള പങ്ക്' എന്ന വിഷയവും ഉള്‍പ്പെടുത്തുന്നു, രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഇനി ഇതും പഠിക്കണം

ദില്ലി: (www.kvartha.com 11.07.2019) ആര്‍എസ്എസ് ചരിത്രം ഇനി പഠന വിഷയമാകുന്നു. നാഗ്പൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തി. സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പ് രാഷ്ട്രനിര്‍മ്മിതിയില്‍ ആര്‍എസ്എസ് വഹിച്ച പങ്ക് പാഠ്യപദ്ധതിയില്‍ ചേര്‍ക്കുന്നു. യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സിന്റെ ഭാഗമായുള്ള ചരിത്ര പുസ്തകത്തിലാണ് ആര്‍എസ്എസ് ചരിത്രവും ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സര്‍വ്വകലാശാലയില്‍ ഇതാദ്യമായാണ് ആര്‍എസ്എസ് ചരിത്രം പഠനവിധേയമാക്കുന്നത്.


പാഠ്യപദ്ധതിയില്‍ രണ്ടാം വര്‍ഷ ബിഎ കോഴ്‌സുകളുടെ ഇന്ത്യന്‍ ചരിത്രം എന്ന ഭാഗത്താണ് ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്തുന്നത്. പുസ്തകത്തിലെ ആദ്യ ഭാഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും പ്രതിപാദിക്കുന്നു. പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ സ്വാതന്ത്യസമരവും നിസ്സഹകരണ പ്രസ്ഥാനവുമാണ് വിശദീകരിക്കുന്നത്.

പുസ്തകത്തിലെ മൂന്നാം ഭാഗത്തിലാണ് ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ ആര്‍ എസ് എസിനുള്ള പങ്ക് വിശദമാക്കുന്നത്. ബിഎ കോഴ്‌സിന്റെ ചരിത്രപുസ്തകത്തിലെ ഒരു ഭാഗത്തില്‍ മാത്രമാണ് ആര്‍എസ്എസ് ചരിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1947-നു ശേഷമുള്ള സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ആര്‍എസ്എസിനുള്ള പങ്കിനെക്കുറിച്ചോ ഗാന്ധി വധത്തെ കുറിച്ചോ പുസ്തകത്തില്‍ പറയുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, RSS, Study, University, History, India, Book, Freedom, Students, Education, History of RSS included in Nagpur University Syllabus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?