പനിയെ തുടര്‍ന്ന് അബൂദാബിയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

രാജപുരം: (www.kasargodvartha.com 25.07.2019) പനിയെ തുടര്‍ന്ന് അബൂദാബിയില്‍ മരണപ്പെട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ബളാംതോട് മുന്തന്റെ മൂല ഗീതാ ഭവനില്‍ പി സുരേഷ് കുമാറിന്റെ (44) മൃതദേഹമാണ് നാട്ടിലെത്തിച്ച് തറവാട്ട് ശ്മശാനത്തില്‍ സംസ്‌കരിച്ചത്. പനി ബാധിച്ച് ഒരു മാസത്തോളമായി അബുദാബിയില്‍ ചികിത്സയിലായിരുന്ന സുരേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരണപ്പെട്ടത്.

പങ്കജാക്ഷന്‍ നായര്‍-വത്സലകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: രശ്മി. മക്കള്‍: പാര്‍വ്വതി (രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ഗൗരി (ചാമുണ്ഡികുന്ന് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഗീത രാഘവന്‍, അനില്‍ കുമാര്‍ (അബുദാബി).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, Death, Kasaragod native died in Abudhabi; Dead Body buried
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?