കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് തടസം സൃഷ്ടിക്കാന്‍ ഒരു ശക്തിക്കും ആവില്ല; കുട്ടികളെ കൊണ്ട് സേനയ്ക്ക് നേരെ കല്ലെറിയിക്കുന്ന വിഘടനവാദി നേതാക്കളെ ജനം തിരിച്ചറിയും, തീവ്രവാദം തുടച്ചു നീക്കി കശ്മീരിനെ ഇന്ത്യയുടെ പറുദീസയാക്കി മാറ്റുമെന്നും രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: (www.kvartha.com 21.07.2019) കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് തടസം സൃഷ്ടിക്കാന്‍ ഒരു ശക്തിക്കും ആവില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീരില്‍ നിന്ന് തീവ്രവാദം തുടച്ച് നീക്കി ഇന്ത്യയുടെ പറുദീസയാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗിഗില്‍ യുദ്ധത്തിന്റെ ഓര്‍മദിവസം യുദ്ധസ്മാരകം സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി.


കുട്ടികളെ കൊണ്ട് സേനയ്ക്ക് നേരെ കല്ലെറിയിക്കുന്ന വിഘടനവാദി നേതാക്കളെ ജനം തിരിച്ചറിയുമെന്നും സ്വന്തം മക്കളെ അവര്‍ വിദേശ രാജ്യങ്ങളില്‍ വിട്ട് പഠിപ്പിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Kashmir, Terrorism, New Delhi, Government, Central Government, Army, Children., ammu kashmir's problems will be solved; no power in the world can stop it: Rajnath Singh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?