ജയിലില്‍ നിന്ന് ലഭിച്ച ഉപദേശം സ്വീകരിച്ച് ഐശ്വര്യമായി തന്നെ തുടങ്ങി; തലസ്ഥാനത്തെ വന്‍ കള്ളനോട്ടുവേട്ടയില്‍ മുഖ്യപ്രതിയായ കോഴിക്കോട് സ്വദേശി ബിസിനസിലേക്ക് കടന്നത് ജയിലില്‍ വെച്ച് നേരത്തെ കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ടവരില്‍ നിന്ന് ലഭിച്ച ഉപദേശപ്രകാരം; വ്യാജ നോട്ട് അടിച്ചിരുന്നത് ഡിടിപി സെന്ററിന്റെ മറവില്‍, പ്രധാന ഏജന്റ് മംഗളൂരു സ്വദേശി
കോഴിക്കോട്: (www.kvartha.com 27.05.2019) ആറ്റങ്ങലിലും കോഴിക്കോട്ടും നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതി ഷമീര്‍ കോഴിക്കോട് മുക്കം കള്ളന്തോട് നടത്തിയിരുന്ന ഡിടിപി സെന്ററിന്റെ മറവില്‍ ആയിരുന്നു വ്യാജ നോട്ടുകള്‍ നിര്‍മിച്ചിരുന്നതെന്ന് വ്യക്തമായി. ഒര്‍ജിനല്‍ നോട്ടുകളെ വെല്ലുന്ന രീതിയിലായിരുന്നു നോട്ടിന്റെ നിര്‍മാണം.
മുമ്പ് ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഷമീര്‍ കള്ളനോട്ട് കേസില്‍ നേരത്തേ പിടിച്ചിട്ടുള്ളവരില്‍ നിന്നും ലഭിച്ച ഉപദേശപ്രകാരമാണ് വ്യാജ നോട്ട് നിര്‍മാണം ആരംഭിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരം റൂറല്‍, കോഴിക്കോട് പോലീസ് എന്നിവര്‍ ആറ്റിങ്ങല്‍, കോഴിക്കോട് കുന്നമംഗലം, ഫെറോക്ക് തുടങ്ങിയവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും നോട്ട് അടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിരുന്നു. ഷമീര്‍ അടക്കം അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മംഗളൂരു സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്നയാളാണ് തിരുവനന്തപുരം ജില്ലയിലെ വ്യാജ നോട്ട് വിതരണത്തിന്റെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത്. ഇയാള്‍ റഷീദ് എന്ന പേരില്‍ കോഴിക്കോട് ഫെറോക്കില്‍ ആണ് വിവാഹം കഴിച്ച് താമസിക്കുന്നത്. ഇയാളെയും കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്പില്‍ ഹൗസില്‍ ഷെമീര്‍ (വയസ്സ് 38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പതോസ്(വയസ്സ് 61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍ തിട്ടയില്‍മുക്കില്‍ പിണര്‍വിളാകത്ത് വീട്ടില്‍ നാസര്‍ എന്ന് വിളിക്കുന്ന പ്രതാപന്‍ (വയസ്സ് 48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബ് എന്നിവരാണ് ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി കെ മധു ഐപിഎസിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്‍, ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി വി ദിപിന്‍, സബ് ഇന്‍സ്‌പെക്ടര്‍ എം ജി ശ്യാം, എഎസ്‌ഐ വി എസ് പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ സലീം, എസ് ജയന്‍, പ്രദീപ്, ബി ദിലീപ്, ഷിനോദ്, ഉദയകുമാര്‍ സിപിഒ മാരായ ബിനു, പ്രജീഷ്‌കുമാര്‍ ടി പി, ബിജു എസ് പിള്ള, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Related News: തലസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട; നോട്ട് അടിക്കുന്ന യന്ത്രങ്ങള്‍ പിടിച്ചെടുത്തു, മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശിയടക്കം 5 പേര്‍ പിടിയില്‍; വിവരം ലഭിച്ചത് സ്വകാര്യ ആശുപത്രിയില്‍ നിന്നും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Thiruvananthapuram, Fake, fake-currency-case, Fake money, Arrested, Accused, Police, Case.

Powered by Info News For You

Comments
Post a Comment