ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ചതിന് അക്രമികള്‍ തീ കൊളുത്തിയ പതിനേഴുകാരന്‍ മരിച്ചു

ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ 'ജയ് ശ്രീറാം' വിളിക്കാത്തതിന് അക്രമികള്‍ തീ കൊളുത്തിയ മുസ്ലിം ബാലന്‍ മരിച്ചു. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. അറുപത് ശതമാനം പൊള്ളലേറ്റ ഖാലിദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഖാലിദിനെ തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് ഈ വാദം നിഷേധിച്ചിരുന്നു. 

മരിച്ച ഖാലിദ് ആശുപത്രിയിലെത്തിച്ച ശേഷം നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. ഖാലിദ് സ്വയം തീ കൊളുത്തുന്നത് കണ്ട ദൃക്സാക്ഷികളുണ്ടെന്നാണ് ചന്ദൗലി എസ്പി സന്തോഷ് കുമാര്‍ സിംഗ് പറയുന്നത്. ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് എത്തിച്ചപ്പോഴും പിന്നീട് മെഡിക്കല്‍ കോളേജിലെത്തിയപ്പോഴും ഖാലിദ് നല്‍കിയത് വെവ്വേറെ മൊഴികളാണെന്ന് എസ്പി പറയുന്നു.

മഹാരാജ്പൂര്‍ ഗ്രാമത്തിലേക്ക് പോയപ്പോള്‍ നാല് പേര്‍ തടഞ്ഞു നിര്‍ത്തി, വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി 'ജയ് ശ്രീറാം' എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ഖാലിദ് ആദ്യം നല്‍കിയ മൊഴിയെന്നാണ് പൊലീസ് പറയുന്നത്. അത് അനുസരിക്കാതിരുന്നപ്പോള്‍ മര്‍ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും മൊഴിയിലുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?