ഗഡിനാട് സാഹിത് സാംസ്‌കാരിക അക്കാദമി കാസര്‍കോട് കന്നട പത്രിക ദിനം ആചരിച്ചു
കാസര്‍കോട്: മുള്ളരിയ ജി.വി.എച്ച്.എസ്.എസില്‍ പ്രഥമ കന്നട പത്രികാ ദിനാചരണം നടത്തി. ചടങ്ങില്‍ പത്രവില്‍പ്പനയില്‍ തന്നെ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയ പൈക്ക കൃഷ്ണ ഭട്ട് (86) ദമ്പതികളെ ആദരിച്ചു. ചടങ്ങ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗഡിനാട് സാഹിത്യ അക്കാദമി അധ്യക്ഷന്‍ പ്രഭാകര്‍ കല്ലൂറായി അധ്യക്ഷത വഹിച്ചു.
ഇവിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ട് മുഖ്യാതിഥിയായിരുന്നു. അക്കാദമി ജനറല്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനുമായ അഖിലേഷ് നഗുമുഖം പ്രൊഫസര്‍ ശ്രീനാഥ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാരായണന്‍, പിടിഎ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വാരിജാക്ഷന്‍ സംസാരിച്ചു. രാമചന്ദ്രബല്ലാള്‍ ബാലകൃഷണ അച്ചായി, ചന്ദ്രശേഖര്‍ എത്തടുക്ക, സുഭാഷ് സംബന്ധിച്ചു. വിദ്യാഗണേഷ് അണങ്കൂര്‍ സ്വാഗതവും രേഷ്മ നാരംമ്പാടി നന്ദിയും പറഞ്ഞു. എന്‍.എസ്.എസ് കുട്ടികളും സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment