പൊള്ളലേറ്റ കുഞ്ഞിന്റെകുടുംബത്തിന് കിട്ടിയ പണം കാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടാന്‍ശ്രമം


കാഞ്ഞങ്ങാട് (www.evisionnews.co): കാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊള്ളലേറ്റ കുഞ്ഞിന്റെ കുടുംബത്തിന് ചികിത്സ ധനസഹായമായി കിട്ടിയ പണം ആലത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഒരുസംഘം പണംതട്ടാന്‍ ശ്രമിച്ചതായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാരിറ്റി കാഞ്ഞങ്ങാട് മീഡിയ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

കാസര്‍കോട് ബദിയടുക്കയിലെ അബ്ദുല്‍ റഹ്മാന്റെ നാലാമത്തെ മകള്‍ ഫാത്തിമത്ത് റസാനക്ക് എണ്‍പത് ശതമാനം പൊള്ളലേറ്റിരുന്നു. നിര്‍ധന കുടുംബത്തില്‍പ്പെട്ട കുട്ടിയെയും കുടുംബത്തെയും സഹായിക്കാമെന്ന് പറഞ്ഞ പാലക്കാട് ജില്ലയിലുള്ള ആലത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാഫര്‍ ആലത്തൂരും സംഘവും കുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന മംഗലാപുരം ഫാദര്‍ മുള്ളര്‍ ആസ്പത്രിയിലെത്തുകയും കുടുംബത്തില്‍ നിന്ന് പതിനഞ്ചായിരം രൂപ വാങ്ങി പോകുകയുമായിരുന്നു. നേരത്തെ ഫാത്തിമത്ത് റസാനയുടെ ദുരിതം അറിഞ്ഞ് ഇടപെട്ട കണ്ണൂര്‍ സദേശിയായ കാരുണ്യ പ്രവര്‍ത്തകന്‍ സുഹൈല്‍ അമ്പതിനായിരം രൂപ സ്വരൂപിച്ച് നല്‍കിയിരുന്നു. 

അതില്‍നിന്നും പതിനഞ്ചായിരയാണ് ജാഫറും സംഘവും അബ്ദുല്‍ റഹ്മാനും കുടുംബത്തിനും വീടുവരെ വെച്ച് നല്‍കുമെന്ന് പറഞ്ഞുതട്ടി കൊണ്ടുപോയത്. ഇക്കാര്യം അറിഞ്ഞ് സുഹൈല്‍ തങ്ങളുമായി ബന്ധപ്പെടുകയും സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുകയും ചെയ്തു. ഇതോടെ നില്‍ക്കകള്ളിയില്ലാതെ ജാഫര്‍ ആലക്കോട് പണം കുഞ്ഞിന്റെ അക്കൗണ്ടില്‍ തിങ്കളാഴ്ച രാവിലെ തന്നെ തിരികെയിട്ടു.

സോഷ്യല്‍ മീഡിയയിലുടെ ഇക്കാര്യം ചര്‍ച്ചയായപ്പോള്‍ ജാഫര്‍ പറഞ്ഞത് തങ്ങള്‍ പണം വാങ്ങിയത് പാലക്കാട് നിന്നും മംഗലാപുര ത്തേക്ക് വന്ന വാഹനത്തിന്റെ വാടക എന്ന പേരിലാണ്. ഇക്കാര്യം ചര്‍ച്ചയാകാതിരിക്കാന് ജാഫര്‍ പണം അടക്കമുള്ളവ ഓഫര്‍ ചെയ്തതായും ചാരിറ്റി കാഞ്ഞങ്ങാട് മീഡിയ പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെയും ഇത്തരത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിന് കമ്മീഷന്‍ പോലെ പലതും വാങ്ങി 

ആരോപണ വിധേയനായ വ്യക്തിയാണ് ജാഫര്‍ എന്നും ചാരിറ്റി കാഞ്ഞങ്ങാട് മീഡിയ പ്രവര്‍ത്തകര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ കാരുണ്യ പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി സുഹൈല്‍, ചാരിറ്റി കാഞ്ഞങ്ങാട് മീഡിയ പ്രവര്‍ത്തകരായ ഷരീഫ് ബാവനഗര്‍, ഖുല്‍ബുദ്ധീന്‍ പാലായി, ആസിഫ് പോളി, അഷ്റഫ് കല്ലിങ്കാല്‍, ശബീര്‍ പടന്നക്കാട് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?