കര്‍ണാടക രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; രാജിവെച്ച എംഎല്‍എമാര്‍ മുംബൈയില്‍, സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ടതായി സൂചന, അനുനയ ശ്രമങ്ങള്‍ പരാജയം, രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
ബെംഗളൂരു: (www.kvartha.com 07.07.2019) കര്‍ണാടക രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നു. രാജിവെച്ച 10 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. കുടാതെ മൂന്ന് പേര്‍ ബെംഗളൂരുവിലാണ് ഉള്ളത്. ഇതോടെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ചര്‍ച്ചക്ക് ശ്രമിക്കുന്നുണ്ടെങ്കിലും എംഎല്‍എമാര്‍ വഴങ്ങിയിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ബെംഗളൂരുവില്‍ തുടരുകയാണ്.
രാജിവച്ച മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാല്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നു.
വിദേശ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയില്‍ നിന്ന് ഇന്ന് രാത്രി തിരിച്ചെത്തും. ജൂലൈ 12ന് നിയമസഭാ സമ്മേളനം തുടങ്ങേണ്ടതുണ്ട്. ഇതിന് മുന്‍പ് വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടിപ്പിക്കണമെന്നും അഭിപ്രായങ്ങള്‍ ഉണ്ട്.
നിലവിലെ മന്ത്രിസഭയിലുളളവരെ രാജിവെപ്പിച്ച് വിമതരെ ഉള്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇതില്‍ തീരുമാനമുണ്ടാകും. എംഎല്‍എമാരുടെ രാജിക്കത്ത് ചൊവ്വാഴ്ച പരിശോധിക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Politics, Karnataka, National, Mumbai, MLA, Resigned, Bangalore, Congress, Chief Minister, Karnataka Alliance in Crisis after 12 MLAs Resign

Powered by Info News For You

Comments
Post a Comment