നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ്; എസ് പിക്കെതിരെ കടുത്ത നടപടി; തല്‍സ്ഥാനത്തുനിന്ന് നീക്കും, പകരം ചുമതല നല്‍കില്ല; ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

തൊടുപുഴ: (www.kvartha.com 04.07.2019) നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിനെതിരെ കടുത്ത നടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. എസ് പിയെ തല്‍സ്ഥാനത്തുനിന്ന് നീക്കും. പകരം പുതിയ ചുമതല നല്‍കില്ല. അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടിയെന്നാണ് അറിയാന്‍ കഴിയുന്നത്.

അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പോലീസ് മേധാവികള്‍ക്ക് വ്യാഴാഴ്ച നല്‍കും. ഡി.ജി.പിയ്ക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടില്‍ എസ്.പിക്കും ഡി.വൈ.എസ്.പിയ്ക്കുമെതിരായ പരാമര്‍ശം ഉണ്ടെങ്കില്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് ഡി.ജി.പിയുടെ ഓഫീസിന്റെ തീരുമാനം.

 Action against SP on Rajkumar custodial death case, Thodupuzha, News, Report, Remanded, Police, Crime Branch, Kerala, Murder, Trending

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. ഈ റിപ്പോര്‍ട്ടില്‍ എസ്.പിയ്ക്കെതിരെയും ഡി.വൈ.എസ്.പിയ്ക്കെതിരെയും ചില പരാമര്‍ശങ്ങള്‍ ഉണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ വൈകാതെ തന്നെ ഇവര്‍ക്കെതിരെ നടപടി വരാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Action against SP on Rajkumar custodial death case, Thodupuzha, News, Report, Remanded, Police, Crime Branch, Kerala, Murder, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?