വിസ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് യുഎഇയില്‍ 9 മലയാളികള്‍ കൂടി കുടുങ്ങിക്കിടക്കുന്നു

അബുദാബി/അല്‍ഐന്‍: (www.kvartha.com 20.07.2019) വിസ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ഒമ്പത് മലയാളികള്‍ കൂടി യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. കോഴിക്കോട് സ്വദേശികളായ റഫീഖ്, ഐനാസ്, മണ്ണാര്‍ക്കാട് സ്വദേശികളായ നൗഫല്‍, അസ്ഹറലി, എടപ്പാള്‍ സ്വദേശി ഫാസില്‍ എന്നിവര്‍ അല്‍ഐനിലും പ്രവീണ്‍ കുറ്റിപ്പുറം, അര്‍ഷല്‍ കൊണ്ടോട്ടി, അസീസ് മണ്ണാര്‍ക്കാട് എന്നിവര്‍ അജ്മാനിലുമാണ് കുടുങ്ങിക്കിടക്കുന്നത്.

കൊല്ലം സ്വദേശി വിശാഖ് ബന്ധുക്കളുടെ അടുത്ത് അഭയംതേടി. 15 ദിവസത്തിനകം വിസ എന്നു പ്രചരിച്ച വാട്ട്സാപ്പ് നമ്പറുമായി ബന്ധപ്പെട്ട് വിസ ലഭിച്ചവരാണ് തട്ടിപ്പിന് ഇരയായത്. വാട്ട്സാപ്പിലൂടെ മാത്രമേ ഏജന്റുമായി ബന്ധപ്പെടാന്‍ കഴിയൂ.

 Job scam: Duped by a recruitment agent in Kerala, these 9 men have no jobs in UAE, Abu Dhabi, News, Visa, UAE, Job, Cheating, Gulf, World

കൊപ്പം സ്വദേശിയാണെന്നും വളാഞ്ചേരിയിലെയും മണ്ണാര്‍ക്കാട്ടെയും ട്രാവല്‍സുമായി ബന്ധമുണ്ടെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ഏജന്റ് ഇവരെ കയ്യിലെടുത്തത്. തുടര്‍ന്ന് വിസക്ക് പണം നല്‍കാനായി അക്കൗണ്ട് നമ്പറും അയച്ചുകൊടുത്തു. ഈ അക്കൗണ്ടിലേക്കാണ് ഇവര്‍ പണം അയച്ചത്. അജ്മാനിലെ അല്‍ഹൂത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ 1300 ദിര്‍ഹം ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് കൊപ്പം സ്വദേശിയായ ഷഫീഖ് ഇവരെ റിക്രൂട്ട് ചെയ്തത്.

ഓരോരുത്തരില്‍ നിന്നായി 70,000 രൂപ വിസയ്ക്കായി ഈടാക്കിയിരുന്നു. കമ്പനി പ്രതിനിധി വന്ന് കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞ് അബുദാബിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തിച്ചെങ്കിലും ലോക്കല്‍ ഏജന്റ് ആലപ്പുഴ സ്വദേശി ഷമീറാണ് തങ്ങളെ കൂട്ടാന്‍ എത്തിയതെന്ന് ഇവര്‍ പറഞ്ഞു. ഒമ്പതു പേരില്‍ നാലു പേരെ അജ്മാനിലും അഞ്ചു പേരെ അല്‍ഐനിലും എത്തിച്ചു.

ജോലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്പനി പ്രതിനിധി പോലീസിന്റെ പിടിയിലാണെന്നും മറ്റെവിടെയെങ്കിലും ജോലി നോക്കാമെന്നുമായിരുന്നു തങ്ങലോട് പറഞ്ഞതെന്ന് ഫാസില്‍ പറഞ്ഞു. വീട്ടിലെ പ്രാരാബ്ധംമൂലം കടംവാങ്ങിയും മറ്റുമാണ് ഇവര്‍ വിസയ്ക്ക് പണംനല്‍കിയത്.

ഐനാസ് നാട്ടിലെ ഏജന്റിന് 30,000 രൂപയാണ് കൊടുത്തത്. ബാക്കിയുള്ള 2100 ദിര്‍ഹം ഇവിടത്തെ ഏജന്റ് വഴി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ ഷമീറിന് കൊടുത്തിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് പണം തിരികെ ചോദിച്ചതനുസരിച്ച് കഴിഞ്ഞദിവസം ഐനാസിന് 2000 ദിര്‍ഹം തിരികെ ലഭിച്ചു.

ജോലി ശരിയാകാത്ത സ്ഥിതിക്ക് നാട്ടിലേക്ക് തിരിച്ചുപോകാനാണ് തീരുമാനമെന്ന് റഫീഖ് പറഞ്ഞു. അജ്മാനില്‍ കഴിയുന്ന പ്രവീണും സുഹൃത്തുക്കളും എന്തെങ്കിലും ജോലി ശരിയാവും എന്ന പ്രതീക്ഷയിലാണ്. കൊല്ലം സ്വദേശി വിശാഖിനെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയി.

തട്ടിപ്പിന് ഇരയായവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം നല്‍കുമെന്ന് അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റും ഇന്‍കാസ് ജനറല്‍ സെക്രട്ടറിയുമായ കെ.വി ഈസ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Job scam: Duped by a recruitment agent in Kerala, these 9 men have no jobs in UAE, Abu Dhabi, News, Visa, UAE, Job, Cheating, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?