തന്നെ ചതിക്കുന്നതായി സംശയം; നാട്ടിലെത്തിയ പ്രവാസി ഭാര്യ അടക്കം 9 പേരെ കൊലപ്പെടുത്തി, പിന്നീട് വീടിന് തീയിട്ടു

ജിദ്ദ: (www.kvartha.com 02.07.2019) ഭാര്യ തന്നെ ചതിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രവാസി ഭാര്യയേയും കുടുംബത്തേയും കൊലപ്പെടുത്തി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പാക്ക് സ്വദേശിയായ അജ്മല്‍ എന്നയാളാണ് ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ കൊലപ്പെടുത്തിയത്. പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ഭാര്യയെ കൂടാതെ മക്കള്‍, ഭാര്യാ മാതാവ്, ഭാര്യയുടെ സഹോദരിമാര്‍ എന്നിവരെയാണ് അജ്മല്‍ വെടിയുതിര്‍ത്തും വീടിന് തീയിട്ടും കൊലപ്പെടുത്തിയത്. യാണ് പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ ക്രൂരകൃത്യം അരങ്ങേറിയത്. അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്മലും പിതാവും ചേര്‍ന്ന് ഭാര്യ വീട്ടിന് തീയിടുകയും ചെയ്തുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

'Honour killing': Pakistani expatriate kills nine members of family after he suspects his wife was cheating on him, News, Saudi Arabia, News, Crime, Criminal Case, Gulf, Gun attack, World, Murder.

സൗദിയില്‍ തയ്യല്‍കാരനായി ജോലി ചെയ്യുന്ന അജ്മല്‍ ഏതാനും ദിവസം മുന്‍പാണ് മുള്‍ട്ടാനില്‍ എത്തിയത്. താന്‍ സൗദിയില്‍ ആയതിനാല്‍ ഭാര്യ കിരണ്‍ തന്നെ ചതിക്കുന്നുവെന്ന സംശയം ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സംശയമാണ് പ്രതിയെ പ്രകോപിപ്പിച്ചതും ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. പിതാവിനും സഹോദരനും ഒപ്പമാണ് ഭാര്യവീട്ടില്‍ ഇയാള്‍ എത്തിയത്. തുടര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടാവുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ഭാര്യ, ഭാര്യാ മാതാവ്, രണ്ട് സഹോദരിമാര്‍, എന്നിവരെ അജ്മല്‍ വെടിവെച്ചു കൊന്നു. ഇവര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഭാര്യാ പിതാവ്, ഭാര്യാ സഹോദരന്‍ എന്നിവര്‍ക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ വെടിയുതിര്‍ക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും വീട്ടിലെ മറ്റുള്ളവരെ ഒരു മുറിയില്‍ പൂട്ടിയിട്ട് വീടിന് തീവെച്ചു. അജ്മലിന്റെ രണ്ടുമക്കളും മറ്റു രണ്ടു സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്. എട്ടു പേര്‍ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരിക്കേറ്റ ഒരാള്‍ നിഷാന്തര്‍ ആശുപത്രിയിലും മരിച്ചു.

പ്രതി ആദ്യം ഭാര്യ കിരണിനു നേരെയാണ് നിറയൊഴിച്ചത്. ഈ സമയം കിരണിനെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഭാര്യാമാതാവിനും സഹോദരിമാര്‍ക്കും നേരെ അജ്മല്‍ വെടിയുതിര്‍ത്തു. വീടിന് പുറത്ത് വന്നവര്‍ക്ക് നേരെയും പ്രതിയും ഇയാളുടെ പിതാവും വെടിയുതിര്‍ത്തുവെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതി അജ്മല്‍ ഇയാളുടെ പിതാവ്, സഹോദരന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി മുള്‍ട്ടാന്‍ സിറ്റി പോലീസ് ഓഫീസര്‍ ഇമ്രാന്‍ മെഹമ്മൂദ് മാധ്യമങ്ങളെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Honour killing': Pakistani expatriate kills nine members of family after he suspects his wife was cheating on him, News, Saudi Arabia, News, Crime, Criminal Case, Gulf, Gun attack, World, Murder.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?