പശുക്കളുടെ കൂട്ടമരണത്തില്‍ പൊട്ടിത്തെറിച്ച് യോഗി ആദിത്യനാഥ്; 8 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍, ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ഗോവധ നിരോധന നിയമപ്രകാരം കേസ്, പശുക്കള്‍ക്ക് വൈദ്യസഹായം നല്‍കുന്നതും, കാലിത്തീറ്റ ഒരുക്കുന്നതും, തൊഴുത്തുകള്‍ ഉണ്ടാക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്നും യുപി മുഖ്യമന്ത്രി
അലഹബാദ്: (www.kvartha.com 15.07.2019) പശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് 12ന് പ്രയാഗ് രാജിലെ തൊഴുത്തില്‍ 35 പശുക്കളും അയോധ്യയിലെ ഒരു തൊഴുത്തില്‍ 50 പശുക്കളും ചത്തിരുന്നു. സംഭവത്തില്‍ യോഗി എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പശുക്കള്‍ക്ക് വൈദ്യസഹായം നല്‍കുന്നതും, കാലിത്തീറ്റ ഒരുക്കുന്നതും, തൊഴുത്തുകള്‍ ഉണ്ടാക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഗ്രാമപഞ്ചായത്ത് ഓഫീസര്‍, അയോധ്യ മുന്‍സിപ്പാലിറ്റി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍, ഡപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസര്‍, മിര്‍സപുര്‍ ജില്ലയിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. എ കെ സിംഗ്, നഗര്‍ പാലിക എക്സിക്യൂട്ടീവ് ഓഫീസര്‍ മുകേഷ് കുമാര്‍, മുന്‍സിപ്പാലിറ്റി സിറ്റി എഞ്ചിനിയര്‍ രാംജി ഉപാദ്ധ്യായ് എന്നിവര്‍ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.
ജില്ലാ മജിസ്ട്രേറ്റുള്‍പ്പെടെ മൂന്ന്പേര്‍ക്ക് സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രയാഗ് രാജ് കമ്മീഷണറോട് ആവശ്യപ്പെടുക്കുകയും ഭാവിയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ക്രിമിനല്‍ കേസ് ചുമത്തുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uttar Pradesh, News, National, Yogi Adityanath, Chief Minister, Animals, Suspension, Officer, Case, Yogi suspends 8 officials for cow deaths in UP

Powered by Info News For You

Comments
Post a Comment