ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയായ 8 ലക്ഷം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല; യുവാവ് 4 വയസുകാരിയായ മകളേയും കൊണ്ട് കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടി മരിച്ചു, മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു; ഇരുവരും ചാടുന്നതു കണ്ട് പിന്നാലെ ചാടിയ ഭാര്യയ്ക്കും പരിക്ക്
ന്യൂഡല്‍ഹി: (www.kvartha.com 26.07.2019) ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുവാവ് നാലുവയസുകാരിയായ മകളേയും കൊണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. എന്നാല്‍ മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡെല്‍ഹിയിലെ ഷാഹ്ദരയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഗുരുഗ്രാമിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ സുരേഷ് കുമാര്‍(35) ആണ് മരിച്ചത്. കുഞ്ഞിനെയുമെടുത്ത് സുരേഷ് കുമാര്‍ ചാടുന്നതു കണ്ട് പിന്നാലെയെത്തിയ ഭാര്യ മന്‍ജീത് കൗറും ടെറസില്‍ നിന്ന് താഴേക്ക് ചാടി. ആശുപത്രിയില്‍ ചികിത്സയിലുള്ള മന്‍ജീതും മകളും അപകടനില തരണം ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കാലുകള്‍ പൊട്ടിയിട്ടുണ്ട്.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളിലായി സുരേഷ് കുമാര്‍ എട്ട് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് നിരന്തരം ഫോണ്‍വിളികളും മെസേജുകളും വന്നിരുന്നതായും ഇത് സുരേഷിന്റെ മാനസികനില തകര്‍ത്തതായും ഇതാണ് മരണത്തിന് കാരണമെന്നും ഭാര്യ മന്‍ജീത് പറഞ്ഞു.
മൂന്നുപേരും റോഡില്‍ വീണുകിടക്കുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. മൂന്നുപേരേയും ഉടന്‍ തന്നെ ജിടിബി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സുരേഷ് കുമാര്‍ മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: With 8 Lakh Credit Card Debt, Delhi Man Jumps Off Building With Daughter, New Delhi, News, Suicide, Suicide Attempt, Hospital, Treatment, Injured, Phone call, Message, National.

Powered by Info News For You

Comments
Post a Comment