പിതാവിന്റെ മര്‍ദനത്തില്‍ 7 വയസുകാരിക്ക് ദാരുണാന്ത്യം; മദ്യലഹരിയില്‍ കുട്ടിയെ നിലത്ത് എറിയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു, സംഭവം നടന്നത് അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനിടെ, രക്ഷിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

തിരുനെല്‍വേലി: (www.kvartha.com 10.07.2019) പിതാവിന്റെ ക്രൂരമര്‍ദനത്തില്‍ ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി തിരുനെല്‍വേലിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ നിലത്ത് എറിയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മദ്യപിച്ചെത്തിയ യുവാവും ഭാര്യയും തമ്മില്‍ വഴക്കുണ്ടാക്കുന്നതിനെ തുടര്‍ന്ന് അമ്മയെ രക്ഷിക്കാനെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് പിതാവ് കൈലാഷിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തെ കുറിച്ചായിരുന്നു ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വീടിനുമുകളില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് ദമ്പതികള്‍ തെറ്റിദ്ധരിപ്പിച്ചു. സംസ്‌കാരങ്ങള്‍ ധൃതിയില്‍ നടത്തി.

Tamilnadu, News, National, Crime, Death, attack, Arrest, Police, Father, Mother, Father beats 7 year old daughter to death

സംഭവത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ പോലീസ് ബന്ധുക്കളെയും നാട്ടുകാരെയും സമീപിച്ചു. പിന്നീടാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി പിതാവിനെയും കൊലപാതകം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചതിന് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamilnadu, News, National, Crime, Death, attack, Arrest, Police, Father, Mother, Father beats 7 year old daughter to death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?