ഭര്‍തൃസഹോദരന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ പോലീസുകാര്‍ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു; എസ്എച്ച്ഒ ഉള്‍പ്പടെ 7 പോലീസുകാര്‍ക്കെതിരെ കേസ്

ജയ്പൂര്‍: (www.kvartha.com 15.07.2019) ഭര്‍തൃസഹോദരന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ പോലീസുകാര്‍ യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പടെ ഏഴു പോലീസുകാര്‍ക്കെതിരെ കേസ്. ദളിത് വിഭാഗത്തില്‍ പെട്ട യുവതിക്ക് നേരെയാണ് പോലീസുകാരുടെ കാട്ടാളത്തം.

രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള സര്‍ദാര്‍ഷഹര്‍ പോലീസ് സ്റ്റേഷനില്‍ ജൂലൈ ആറിനായിരുന്നു യുവതിയുടെ ഭര്‍തൃസഹോദരന്‍ നെമിചന്ദിന്റെ കസ്റ്റഡി മരണം. മോഷണക്കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി മരണം പുറത്തറിഞ്ഞതോടെ സ്റ്റേഷന്‍ ഹൗസ് ഓഫിസറെയും മറ്റ് ആറു പോലീസുകാരെയും സസ്പന്‍ഡ് ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Cops Charged For Alleged Gang molest Of Woman Whose Relative Died In Custody, Jaipur, News, Local-News, Crime, Criminal Case, Molestation, Complaint, Woman, Police, National

അതിനു പിന്നാലെയാണ് കുറ്റാരോപിതരായ പോലീസുകാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതി ഡിജിപിക്കു നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ചുരു എസ്പിയെ ചുമതലയില്‍ നിന്നു നീക്കുകയും സര്‍ദാര്‍ഷഹര്‍ സര്‍ക്കിള്‍ ഓഫിസറെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തു.

തന്നെയും ഭര്‍തൃസഹോദരനെയും പോലീസ് അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നു യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉള്‍പ്പടെ ഏഴു പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഐപിസി 376 ഉം (കൂട്ടമാനഭംഗം), 343 (മൂന്നോ അതില്‍ കൂടുതലോ ദിവസത്തേക്ക് അന്യായമായി തടവില്‍വയ്ക്കല്‍), 323 (മുറിവേല്‍പ്പിക്കല്‍) എന്നിവയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോഷണക്കേസില്‍ നെമിചന്ദിനെ (22) ജൂലൈ ആറിനു രാവിലെയാണ് അറസ്റ്റു ചെയ്തതെന്നാണ് പോലീസ് പറയുന്നതെങ്കിലും ജൂണ്‍ 30നാണ് പോലീസ് പിടിച്ചുകൊണ്ടു പോയതെന്ന് സഹോദരന്‍ ആരോപിക്കുന്നു. ''നെമിചന്ദുമായി ജൂലൈ മൂന്നിന് വീട്ടിലെത്തിയ പോലീസ്, എന്റെ ഭാര്യയെയും കൊണ്ടുപോയി. പോലീസ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് സ്റ്റേഷനിലേക്കു പോകും വഴി നെമിചന്ദ് ഭാര്യയോടു പറഞ്ഞിരുന്നു.

രണ്ടു പേരെയും പിന്നീട് പോലീസ് അന്യായമായി തടവില്‍ വയ്ക്കുകയായിരുന്നു. ജൂലൈ ആറിന് നെമിചന്ദ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ഭാര്യയെ മര്‍ദിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും കണ്ണിനു പരിക്കേല്‍പിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു.

ജൂലൈ ഏഴിന് രാത്രി തന്നെ നെമിചന്ദിന്റെ സംസ്‌കാരം നടത്താന്‍ എന്നെയും കുടുംബത്തെയും കുറ്റാരോപിതരായ പോലീസുകാര്‍ നിര്‍ബന്ധിച്ചു'' എന്നും നെമിചന്ദിന്റെ സഹോദരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cops Charged For Alleged Gang molest Of Woman Whose Relative Died In Custody, Jaipur, News, Local-News, Crime, Criminal Case, Molestation, Complaint, Woman, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?