തളങ്കര സ്കൂൾ 75 മേറ്റ്സ് ഗ്രീൻ കാസർകോട് മരം ഒരു വരം പദ്ധതി തുടങ്ങി

തളങ്കര(www.evisionnews.co):  തളങ്കര ഗവ. മുസ് ലിം ഹൈസ്കൂളിൽ 1975 ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ '75 മേറ്റ്സ്' ഗ്രീൻ കാസർകോട് മരം ഒരു വരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
കാസർകോട്ടും പരിസര പ്രദേശങ്ങളിലും തണൽ മരങ്ങൾ,ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
തളങ്കര ഗവ: മുസ് ലിം ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ 75 മേറ്റ്സ് ചെയർമാൻ ശാഹുൽ ഹമീദ് ഫലവൃക്ഷത്തൈ നട്ട് കൊണ്ട് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
75 മേറ്റ്സ് ട്രഷറർ അഹമ്മദ് പ്രാർത്ഥന നടത്തി.  പദ്ധതി കൺവീനർ കെ.എ.മുഹമ്മദ് ബഷീർ (വോളിബോൾ) സ്വാഗതം പറഞ്ഞു. അബ്ദു തായ് പദ്ധതി വിശദീകരിച്ചു. ഒ.എസ് എ ട്രഷറർ  എം. പി.ഷാഫി ഹാജി,  സെക്രട്ടറി ടി.എ. ഷാഫി, പി.ടി.എ പ്രസിഡന്റ് ടി.കെ. മൂസ, എസ്.എം സി  ചെയർമാൻ ഹസൈൻ, സ്കൂൾ അധ്യാപകൻ ശരീഫ് കുരിക്കൾ, പള്ളി ഇമാം ഹാഫിസ് അബ്ദുൽ ബാസിത്ത്,  പി.എം. കബീർ പ്രസംഗിച്ചു
തുടർന്ന് മാലിക് ദീനാർ ജുമാ അത്ത് പള്ളിയുടെ പരിസരങ്ങളിൽ മുദരിസ് ഹമീദ് ദാരിമിയുടെയും ദർസ് വിദ്യാർത്ഥികളു
ടെയും സാന്നിദ്ധ്യത്തിൽ വൃക്ഷത്തൈകളും ഫല വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?