ഗോശാലയില്‍ 70പശുക്കള്‍ ചത്ത സംഭവം; എട്ടു ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് യോഗി സര്‍ക്കാര്‍

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ 70 പശുക്കള്‍ ചത്ത സംഭവം; എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യോഗി സര്‍ക്കാര്‍ലഖ്നൗ (www.evisionnews.co): സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗോശാലയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 70 പശുക്കള്‍ ചത്ത സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മിര്‍സാപൂരിലെ വെറ്റിനററി ഓഫീസറും അയോധ്യയിലെ ഉദ്യോഗസ്ഥരുമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. അയോധ്യയിലെയും പ്രതാപ്ഗഡിലെയും ഷെല്‍ട്ടറുകളിലായി 70 പശുക്കള്‍ ചത്തതിന് പിന്നാലെയായിരുന്നു നടപടി. 

ഗോശാലകള്‍ കൃത്യമായി പരിപാലിക്കാത്ത പക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കറവവറ്റിയ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് 75 ജില്ലാ മജിസ്ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. തെരുവുകളില്‍ കന്നുകാലികള്‍ കൂട്ടത്തോടെ തള്ളപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലഖ്നൗവിലെ നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?